Monday, July 30, 2018

വർഗ്ഗീയതയുടെ ഇര

വർഗ്ഗീയതയുടെ ഇര
'''''''’''''''''''''''''''''''''''''''''''''''''''''''''''''
'മകനേ നീയെന്നെ വിട്ടുപോയെങ്ങോ'

മാറത്തലച്ചൊരു മാതാവ് കേഴുന്നു

പേമാരിയൊഴിയുമോ കണ്ണിൽനിന്നെന്നാളും

പാലൊളിച്ചന്ദ്രനും മിഴിപൂട്ടിനില്ക്കയോ?

കലാലയങ്ങളെ പോർക്കളമാക്കും

കലാപക്കൂട്ടത്തിൻനിഴലുകൾ നീളുമ്പോൾ

തച്ചുതകർക്കുന്നു സത്ഹൃദയങ്ങളെ

തല്ലിത്തകർക്കുന്നു സ്വപ്നങ്ങളവരുടെ!

സർഗ്ഗസൗന്ദര്യം വിടരും കലാലയ-

സ്വപ്നങ്ങൾ തകർന്നൊരു രക്തസാക്ഷി നീ

വർഗ്ഗീയതതൻ പദ്മവ്യൂഹത്തിലകപ്പെട്ട

അഭിമന്യുവായി മണ്ണിൽ വീണടിയവേ

നിൻഹൃദയസ്പന്ദനം മാറ്റൊലിക്കൊള്ളുന്നു

നീ കടന്നുവന്നൊരു പാതയിലെങ്ങും

നിന്നുടെ വാക്കുകൾ ചോരപ്പുഴയിൽ

നിശ്ചേതനം തളംകെട്ടിനില്ക്കുന്നു

ജീവനടർന്നുവീഴുമ്പോൾ നിന്നുടെ

പുഞ്ചിരിക്കുസുമങ്ങൾ പൊലിഞ്ഞുവീണോ?

എങ്കിലുമുയർത്തെഴുന്നേല്ക്കുന്നു നിൻസ്വനം

ആയിരമായിരം നാവുകളിലൂടെ

മനുഷ്യനെ മനുഷ്യനായി കരുതീടാനാട്ടിലോ

മനുഷ്യമൃഗങ്ങൾ വേട്ടയാടിടുന്നു!

മതവും പാർട്ടിയും വെറിതീർക്കാനായുധമോ

മനുജൻറെ ജീവന് വിലയില്ലാനാടിതോ?

ചോരമണക്കുന്നിടവഴികളിലെവിടെയും

ചൈതന്യമറ്റമ്മമാർ വിതുമ്പുന്നോ?
''''''''''''''''''''''''''''''''''''''''''''''''’''''''''’''''''''''’''''''''''''''''''''''’''''’'''’''''''''''''''''’'''''''''''’''''''’'''''''''
ഗീതാഞ്ജലി
13-7-2018






2 comments:

  1. ഗീത, തികച്ചും കാലോചിതമായ ഒരു കുറി
    എത്രയോ അമ്മമാർ ഇങ്ങനെ കേഴുന്നു തൻ മക്കൾ വിയോഗത്തിൽ
    വെറിപൂണ്ട മാനുഷർ കാട്ടിടും ക്രൂരത എത്ര ഭയാനകം
    നന്നായി എഴുതി
    വീണ്ടും കുറിക്കുക അറിയിക്കുക
    ആശംസകൾ

    ReplyDelete
    Replies
    1. വളരെ സന്തോഷം ട്ടോ,വായനയ്ക്കും അഭിപ്രായത്തിനും

      Delete