നാടകാന്തം കരച്ചിൽ
'''’''''''''''''’''''''''''''''’''’'''''''''''''''''''''''''''''''''''''''''''
ഓർമ്മകൾ ചിതലരിക്കാൻ തുടങ്ങിയ സ്കൂൾജീവിതത്തിൻറെ മറക്കാനാവാതെ അവശേഷിക്കുന്ന ചുരുക്കം ചില ഏടുകളിലൂടെ തിടുക്കത്തിലൊന്നു കണ്ണോടിച്ചപ്പോളോർമ്മവന്ന ഒരു സംഭവമാണ് ഞാനിവിടെയവതരിപ്പിക്കുന്നതെന്ന് ആമുഖമായി പറഞ്ഞുകൊള്ളട്ടേ!
എല്ലാവർഷവും സ്കൂളിലെ വാർഷികാഘോഷങ്ങൾക്ക് ഏതെങ്കിലും നാടകട്രൂപ്പുകാരുടെ നാടകമവതരിപ്പിക്കുമായിരുന്നു!പക്ഷേ ഒരുവർഷം സ്കൂളിലെ കുട്ടികളുടെതന്നെ നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചു!അതിൽ പ്രധാനകഥാപാത്രമായി 'പാവം' എന്നെയാണ് തിരഞ്ഞെടുത്തത്!അതിൻറെ സംഘാടകയായിരുന്ന ഏലിയാമ്മടീച്ചർ കുട്ടികൾക്കൊക്കെ പേടിസ്വപ്നമായിരുന്നെങ്കിലും ടീച്ചർക്ക് എന്നോടു പ്രത്യേകവാത്സല്യമായിരുന്നു!വാത്സല്യക്കൂടുതൽ കാരണം നിസ്സാരതെറ്റുകൾക്കുപോലും എന്നെ വഴക്കുപറയുന്ന ഒരു 'ദുശ്ശീലം' ടീച്ചർക്കുണ്ടായിരുന്നു!എങ്കിലും ടീച്ചർക്ക് വിദ്യാർത്ഥികളോടുള്ള സ്നേഹവും ആത്മാർത്ഥതയും മനസ്സിലാക്കാനുള്ള 'വിശാലഹൃദയം' എനിക്കുമാത്രം കരഗതമായിരുന്നതുകൊണ്ടു ടീച്ചറുടെ വഴക്കുകളൊക്കെ എന്നോടുള്ള വാത്സല്യത്തിൻറെ ബഹിർസ്ഫുരണങ്ങളായേ ഞാൻ കണ്ടിരുന്നുള്ളൂ!അങ്ങനെ എന്നോടുള്ള സ്നേഹക്കൂടുതൽകാരണം ചിലപ്പോൾ ടീച്ചർക്കു മണ്ടത്തരങ്ങളും പറ്റാറുണ്ടായിരുന്നു!അങ്ങനെപറ്റിയ ഒരു മണ്ടത്തരമാണ് എന്നെ നാടകത്തിലെ പ്രധാനകഥാപാത്രമായി അവതരിപ്പിക്കാനുള്ള ടീച്ചറുടെ തീരുമാനം!!(ഏഴിലോ എട്ടിലോ ആയിരുന്നു ഞാനന്നു പഠിച്ചിരുന്നെന്നാണോർമ്മ!)
അങ്ങനെ നാടകവും കഥാപാത്രങ്ങളെയുമെല്ലാം തെരഞ്ഞെടുത്തതിനുശേഷം റിഹേഴ്സലാരംഭിച്ചു!എൻറെ കഥാപാത്രം ആദ്യത്തെ രംഗംമുതൽ അവസാനരംഗംവരെ നിറഞ്ഞുനിന്നതുകൊണ്ട് മിക്കവാറും എല്ലാ ദിവസവും കൃത്യമായി അത്യുത്സാഹത്തോടെ റിഹേഴ്സലിനു പോയിരുന്നു!ഏലിയാമ്മടീച്ചറാകട്ടെ വിദ്യാർത്ഥികൾക്കു നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് ദിവസവും തൻറെ സാന്നിദ്ധ്യമറിയിച്ചു!ഞങ്ങളുടെ 'മാസ്കരിക' പ്രകടനത്തിൽ തൃപ്തയാകാതെ ടീച്ചറുടെ വഴക്കുകളും അകമ്പടിയായി തുടർന്നുകൊണ്ടിരുന്നു!അങ്ങനെ അവസാനരംഗം വരവായി!അവസാനരംഗത്തിൽ പ്രധാനകഥാപാത്രമായ എൻറെ അപ്പൻ മരിച്ചുപോകുന്നതറിഞ്ഞു ഞാൻ പൊട്ടിക്കരയുന്ന രംഗമായിരുന്നു അഭിനയിക്കേണ്ടത്!വേറൊരു രംഗത്തും കരച്ചിലഭിനയിക്കേണ്ടായിരുന്നു!പക്ഷേ അന്നൊക്കെ പൊതുവേയൊരു ചിരിക്കുടുക്കയായിരുന്ന എനിക്കീ കരച്ചിൽമാത്രം വരുന്നില്ല!ടീച്ചർ എന്നെ കണ്ണുരുട്ടിനോക്കി!രക്ഷയില്ല,ഞാൻ ടീച്ചറിനെ കണ്ണുമിഴിച്ചുനോക്കിനിന്നതല്ലാതെ!ടീച്ചർ കണക്കിനു ശകാരിച്ചുനോക്കി!ഞാനുണ്ടോ കരയുന്നു!കരഞ്ഞില്ലെന്നു മാത്രമല്ല, വാത്സല്യനിധിയായിരുന്ന ടീച്ചറുടെ സ്നേഹത്തിൽപൊതിഞ്ഞ ശകാരംകേട്ടു പുഞ്ചിരിയായിരുന്നു എൻറെ ചുണ്ടിൽ വിരിഞ്ഞത്!അതുകണ്ടിട്ടു ടീച്ചർക്കു കൂടുതൽ കലിയിളകി.മറ്റുകുട്ടികളൊക്കെ ടീച്ചറെ കാണുമ്പോളേ വിറയ്ക്കുമായിരുന്ന സ്ഥാനത്താണിതെന്നോർക്കണം!എന്നെവഴക്കുപറയുന്നതുകേട്ടു മറ്റുകുട്ടികളൊക്കെ സ്തംഭിച്ചുനിന്നെന്നുവേണം കരുതാൻ!വീട്ടിൽപോയി കരയാൻ പഠിച്ചിട്ടുവരാൻ ഉത്തരവിട്ടുകൊണ്ടു ടീച്ചർ കലിതുള്ളി തിരിച്ചുപോയി!
പിറ്റേദിവസം വീണ്ടും എന്നെ കരയിക്കാൻ ടീച്ചർ പഠിച്ചപണി പതിനെട്ടുംനോക്കി.ഫലം തഥൈവ!ഇനിയിപ്പോൾ എനിക്കുപകരം വേറൊരാളെയെടുത്തു ആദ്യംമുതൽ പഠിപ്പിക്കാനുള്ള നേരവുമില്ല!വാർഷികം അടുത്തെത്തിയിരുന്നു.എന്താ ചെയ്യുക!ടീച്ചർതലപുകഞ്ഞാലോചിച്ചതിനുശേഷം "അപ്പൻ മരിച്ച വാർത്തയറിഞ്ഞിട്ടു നിനക്കു യാതൊരു ഭാവഭേദവുമില്ലാത്തതുകൊണ്ടു വാർത്തയറിയിച്ചയുടൻ കർട്ടനിടാൻ പറഞ്ഞേക്കാം"എന്നു നിരാശയോടെ പ്രഖ്യാപിച്ചു!പ്രിയപ്പെട്ട ടീച്ചറെ നിരാശപ്പെടുത്തേണ്ടിവന്നതിൽ എനിക്കുമപ്പോൾ ഇത്തിരി ദു:ഖം തോന്നിയെന്നുള്ള ദു:ഖസത്യം അറിയിക്കട്ടെ!
അങ്ങനെ വാർഷികദിനം വന്നെത്തി.ഇത്രയും ദിവസത്തെ റിഹേഴ്സലിൻറെയും അദ്ധ്വാനത്തിൻറെയും ഫലമറിയുന്ന ദിവസം!മുഖ്യാതിഥികളുടെ പ്രസംഗങ്ങൾക്കുശേഷം ഞങ്ങൾ കാത്തിരുന്ന അനർഘനിമിഷം വന്നണഞ്ഞു!അനൗൺസ്മെൻറിനുശേഷം നാടകമാരംഭിച്ചു!ഞാനുൾപ്പെടെ ഒന്നാം രംഗത്തു വരേണ്ടവർ നേരത്തേതന്നെ വേദിയിൽ ഹാജരായിരുന്നു!നാടകം സുഗമമായി മുന്നോട്ടു പോയി!കാണികൾ ശ്വാസമടക്കിപ്പിടിച്ചിരുന്നു നാടകമാസ്വദിക്കുന്നുണ്ടായിരുന്നു!
അവസാനരംഗത്ത് എൻറെ അപ്പൻറെ മരണവാർത്തയറിയിച്ചയുടനെ ടീച്ചറുടെ നിർദ്ദേശപ്രകാരം തിരശ്ശീല താഴ്ത്താൻ നിയോഗിക്കപ്പെട്ടയാൾ റെഡിയായി നിന്നപ്പോളാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ടു വേദിയിൽനിന്നു വലിയൊരു പൊട്ടിക്കരച്ചിൽകേട്ടത്!ശരിക്കും മരണവീട്ടിൽനിന്നുയരുന്ന കരച്ചിൽ! അപ്പൻറെ മരണത്തിൽ ഹൃദയംനുറുങ്ങിയ മകളുടെ ദു:ഖം അണപൊട്ടിയൊഴുകുകയായിരുന്നത്രേ!
അങ്ങനെ ഞാൻ കരഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ തിരശ്ശീല പതുക്കെ താഴ്ത്തിക്കൊണ്ട് നാടകം നാടകീയമായിത്തന്നെ കാണികളുടെ കാതടപ്പിക്കുന്ന കൈയടികളോടെ വിജയകരമായി പര്യവസാനിച്ചുവെന്നുവേണം കരുതാൻ!അല്ലെങ്കിൽ നാടകംകഴിഞ്ഞയുടനെ ഏലിയാമ്മടീച്ചർ മുഖത്തൊരു മന്ദാരമലർവാടിയുമായിവന്നു എന്നെ ആശ്ലേഷിക്കില്ലായിരുന്നല്ലോ!!!!

ഞാൻ സ്കൂളിൽപഠിച്ചിരുന്ന കാലത്ത് എല്ലാവർഷവും ഒന്നാംറാങ്കുവാങ്ങി ഒരു പഠിപ്പിസ്റ്റായി അറിയപ്പെട്ടിരുന്നെങ്കിലും അതിൽക്കൂടുതൽ അറിയപ്പെട്ടിരുന്നത് എല്ലാ കലാമത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കുന്ന വിദ്യാർത്ഥിനിയായിട്ടായിരുന്നു!(റാങ്കു വാങ്ങുന്നതിൻറെ പിന്നിലും വാർഷികത്തിനു കിട്ടുന്ന സർട്ടിഫിക്കറ്റിനേക്കാൾ അതിൻറെകൂടെ കിട്ടുന്ന പുസ്തകമായിരുന്നു പ്രധാന ആകർഷണം!) പക്ഷേ പഠനത്തിലുള്ളതിലും ആവേശമായിരുന്നു കലാപരിപാടികളിൽ പങ്കെടുക്കാൻ!അങ്ങനെ പ്രസംഗം,പദ്യപാരായണം,ഡാൻസ്,മോണോആക്ട്,സമൂഹഗാനം,ഒപ്പന,വര എന്നിങ്ങനെ സ്കൂളിൽവച്ചുനടത്തുന്ന എല്ലാത്തരം മത്സരങ്ങൾക്കും പരിപാടികൾക്കും ചേരുമായിരുന്നു!കൂടാതെ സൺഡേസ്കൂളിലെ പരിപാടികൾക്കും ടീച്ചർമാർ എന്നെ ചേർക്കുമായിരുന്നു!എൻറെ പിതാമഹൻതന്നെ സ്ഥാപിച്ച നാട്ടിലെ വായനശാലയിലും ഓണപ്പരിപാടികളിലും സജീവമായിരുന്നു!അങ്ങനെ ടീച്ചർമാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായി വിരാജിച്ചിരുന്ന ഒരു പാവമായിരുന്നു ഞാൻ!(പാവമാണെന്നു പറയാൻ കാര്യം അന്നു ഞാനിത്ര ഭയങ്കരിയല്ലായിരുന്നതുകൊണ്ടാണ്!ഹഹഹ)
എല്ലാവർഷവും സ്കൂളിലെ വാർഷികാഘോഷങ്ങൾക്ക് ഏതെങ്കിലും നാടകട്രൂപ്പുകാരുടെ നാടകമവതരിപ്പിക്കുമായിരുന്നു!പക്ഷേ ഒരുവർഷം സ്കൂളിലെ കുട്ടികളുടെതന്നെ നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചു!അതിൽ പ്രധാനകഥാപാത്രമായി 'പാവം' എന്നെയാണ് തിരഞ്ഞെടുത്തത്!അതിൻറെ സംഘാടകയായിരുന്ന ഏലിയാമ്മടീച്ചർ കുട്ടികൾക്കൊക്കെ പേടിസ്വപ്നമായിരുന്നെങ്കിലും ടീച്ചർക്ക് എന്നോടു പ്രത്യേകവാത്സല്യമായിരുന്നു!വാത്സല്യക്കൂടുതൽ കാരണം നിസ്സാരതെറ്റുകൾക്കുപോലും എന്നെ വഴക്കുപറയുന്ന ഒരു 'ദുശ്ശീലം' ടീച്ചർക്കുണ്ടായിരുന്നു!എങ്കിലും ടീച്ചർക്ക് വിദ്യാർത്ഥികളോടുള്ള സ്നേഹവും ആത്മാർത്ഥതയും മനസ്സിലാക്കാനുള്ള 'വിശാലഹൃദയം' എനിക്കുമാത്രം കരഗതമായിരുന്നതുകൊണ്ടു ടീച്ചറുടെ വഴക്കുകളൊക്കെ എന്നോടുള്ള വാത്സല്യത്തിൻറെ ബഹിർസ്ഫുരണങ്ങളായേ ഞാൻ കണ്ടിരുന്നുള്ളൂ!അങ്ങനെ എന്നോടുള്ള സ്നേഹക്കൂടുതൽകാരണം ചിലപ്പോൾ ടീച്ചർക്കു മണ്ടത്തരങ്ങളും പറ്റാറുണ്ടായിരുന്നു!അങ്ങനെപറ്റിയ ഒരു മണ്ടത്തരമാണ് എന്നെ നാടകത്തിലെ പ്രധാനകഥാപാത്രമായി അവതരിപ്പിക്കാനുള്ള ടീച്ചറുടെ തീരുമാനം!!(ഏഴിലോ എട്ടിലോ ആയിരുന്നു ഞാനന്നു പഠിച്ചിരുന്നെന്നാണോർമ്മ!)
അങ്ങനെ നാടകവും കഥാപാത്രങ്ങളെയുമെല്ലാം തെരഞ്ഞെടുത്തതിനുശേഷം റിഹേഴ്സലാരംഭിച്ചു!എൻറെ കഥാപാത്രം ആദ്യത്തെ രംഗംമുതൽ അവസാനരംഗംവരെ നിറഞ്ഞുനിന്നതുകൊണ്ട് മിക്കവാറും എല്ലാ ദിവസവും കൃത്യമായി അത്യുത്സാഹത്തോടെ റിഹേഴ്സലിനു പോയിരുന്നു!ഏലിയാമ്മടീച്ചറാകട്ടെ വിദ്യാർത്ഥികൾക്കു നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് ദിവസവും തൻറെ സാന്നിദ്ധ്യമറിയിച്ചു!ഞങ്ങളുടെ 'മാസ്കരിക' പ്രകടനത്തിൽ തൃപ്തയാകാതെ ടീച്ചറുടെ വഴക്കുകളും അകമ്പടിയായി തുടർന്നുകൊണ്ടിരുന്നു!അങ്ങനെ അവസാനരംഗം വരവായി!അവസാനരംഗത്തിൽ പ്രധാനകഥാപാത്രമായ എൻറെ അപ്പൻ മരിച്ചുപോകുന്നതറിഞ്ഞു ഞാൻ പൊട്ടിക്കരയുന്ന രംഗമായിരുന്നു അഭിനയിക്കേണ്ടത്!വേറൊരു രംഗത്തും കരച്ചിലഭിനയിക്കേണ്ടായിരുന്നു!പക്ഷേ അന്നൊക്കെ പൊതുവേയൊരു ചിരിക്കുടുക്കയായിരുന്ന എനിക്കീ കരച്ചിൽമാത്രം വരുന്നില്ല!ടീച്ചർ എന്നെ കണ്ണുരുട്ടിനോക്കി!രക്ഷയില്ല,ഞാൻ ടീച്ചറിനെ കണ്ണുമിഴിച്ചുനോക്കിനിന്നതല്ലാതെ!ടീച്ചർ കണക്കിനു ശകാരിച്ചുനോക്കി!ഞാനുണ്ടോ കരയുന്നു!കരഞ്ഞില്ലെന്നു മാത്രമല്ല, വാത്സല്യനിധിയായിരുന്ന ടീച്ചറുടെ സ്നേഹത്തിൽപൊതിഞ്ഞ ശകാരംകേട്ടു പുഞ്ചിരിയായിരുന്നു എൻറെ ചുണ്ടിൽ വിരിഞ്ഞത്!അതുകണ്ടിട്ടു ടീച്ചർക്കു കൂടുതൽ കലിയിളകി.മറ്റുകുട്ടികളൊക്കെ ടീച്ചറെ കാണുമ്പോളേ വിറയ്ക്കുമായിരുന്ന സ്ഥാനത്താണിതെന്നോർക്കണം!എന്നെവഴക്കുപറയുന്നതുകേട്ടു മറ്റുകുട്ടികളൊക്കെ സ്തംഭിച്ചുനിന്നെന്നുവേണം കരുതാൻ!വീട്ടിൽപോയി കരയാൻ പഠിച്ചിട്ടുവരാൻ ഉത്തരവിട്ടുകൊണ്ടു ടീച്ചർ കലിതുള്ളി തിരിച്ചുപോയി!
പിറ്റേദിവസം വീണ്ടും എന്നെ കരയിക്കാൻ ടീച്ചർ പഠിച്ചപണി പതിനെട്ടുംനോക്കി.ഫലം തഥൈവ!ഇനിയിപ്പോൾ എനിക്കുപകരം വേറൊരാളെയെടുത്തു ആദ്യംമുതൽ പഠിപ്പിക്കാനുള്ള നേരവുമില്ല!വാർഷികം അടുത്തെത്തിയിരുന്നു.എന്താ ചെയ്യുക!ടീച്ചർതലപുകഞ്ഞാലോചിച്ചതിനുശേഷം "അപ്പൻ മരിച്ച വാർത്തയറിഞ്ഞിട്ടു നിനക്കു യാതൊരു ഭാവഭേദവുമില്ലാത്തതുകൊണ്ടു വാർത്തയറിയിച്ചയുടൻ കർട്ടനിടാൻ പറഞ്ഞേക്കാം"എന്നു നിരാശയോടെ പ്രഖ്യാപിച്ചു!പ്രിയപ്പെട്ട ടീച്ചറെ നിരാശപ്പെടുത്തേണ്ടിവന്നതിൽ എനിക്കുമപ്പോൾ ഇത്തിരി ദു:ഖം തോന്നിയെന്നുള്ള ദു:ഖസത്യം അറിയിക്കട്ടെ!
അങ്ങനെ വാർഷികദിനം വന്നെത്തി.ഇത്രയും ദിവസത്തെ റിഹേഴ്സലിൻറെയും അദ്ധ്വാനത്തിൻറെയും ഫലമറിയുന്ന ദിവസം!മുഖ്യാതിഥികളുടെ പ്രസംഗങ്ങൾക്കുശേഷം ഞങ്ങൾ കാത്തിരുന്ന അനർഘനിമിഷം വന്നണഞ്ഞു!അനൗൺസ്മെൻറിനുശേഷം നാടകമാരംഭിച്ചു!ഞാനുൾപ്പെടെ ഒന്നാം രംഗത്തു വരേണ്ടവർ നേരത്തേതന്നെ വേദിയിൽ ഹാജരായിരുന്നു!നാടകം സുഗമമായി മുന്നോട്ടു പോയി!കാണികൾ ശ്വാസമടക്കിപ്പിടിച്ചിരുന്നു നാടകമാസ്വദിക്കുന്നുണ്ടായിരുന്നു!
അവസാനരംഗത്ത് എൻറെ അപ്പൻറെ മരണവാർത്തയറിയിച്ചയുടനെ ടീച്ചറുടെ നിർദ്ദേശപ്രകാരം തിരശ്ശീല താഴ്ത്താൻ നിയോഗിക്കപ്പെട്ടയാൾ റെഡിയായി നിന്നപ്പോളാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ടു വേദിയിൽനിന്നു വലിയൊരു പൊട്ടിക്കരച്ചിൽകേട്ടത്!ശരിക്കും മരണവീട്ടിൽനിന്നുയരുന്ന കരച്ചിൽ! അപ്പൻറെ മരണത്തിൽ ഹൃദയംനുറുങ്ങിയ മകളുടെ ദു:ഖം അണപൊട്ടിയൊഴുകുകയായിരുന്നത്രേ!
അങ്ങനെ ഞാൻ കരഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ തിരശ്ശീല പതുക്കെ താഴ്ത്തിക്കൊണ്ട് നാടകം നാടകീയമായിത്തന്നെ കാണികളുടെ കാതടപ്പിക്കുന്ന കൈയടികളോടെ വിജയകരമായി പര്യവസാനിച്ചുവെന്നുവേണം കരുതാൻ!അല്ലെങ്കിൽ നാടകംകഴിഞ്ഞയുടനെ ഏലിയാമ്മടീച്ചർ മുഖത്തൊരു മന്ദാരമലർവാടിയുമായിവന്നു എന്നെ ആശ്ലേഷിക്കില്ലായിരുന്നല്ലോ!!!!
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
21-11-17
No comments:
Post a Comment