സർഗ്ഗസൂര്യൻ
"" "" "" "" "" "" "" "
വസുധയെ മൂർദ്ധാവിൽ ചുംബിച്ചുണർത്തുവാൻ വരികയായാദിത്യനിന്നിതാ പുലരിയിൽ വിരുന്നുവന്നീടുമെന്നക്ഷരത്തുമ്പികൾ
വിരുതിലൊരുക്കിയൊരു ചെറുകാവ്യം!
"" "" "" "" "" "" "" "
വസുധയെ മൂർദ്ധാവിൽ ചുംബിച്ചുണർത്തുവാൻ വരികയായാദിത്യനിന്നിതാ പുലരിയിൽ വിരുന്നുവന്നീടുമെന്നക്ഷരത്തുമ്പികൾ
വിരുതിലൊരുക്കിയൊരു ചെറുകാവ്യം!
അനർഗ്ഗളമൊഴുകുന്ന ജീവിതസാഗരം
അനല്പശങ്കകളേതും നിനയ്ക്കാതെ
അവിരാമം യാനംചെയ്തീടുന്നു ഞാനിതാ
അരുമയായൊരു സ്നേഹഗീതവും മൂളി!
അനല്പശങ്കകളേതും നിനയ്ക്കാതെ
അവിരാമം യാനംചെയ്തീടുന്നു ഞാനിതാ
അരുമയായൊരു സ്നേഹഗീതവും മൂളി!
അരുണകിരണങ്ങൾ പൊൻപ്രഭ തൂവുമ്പോൾ
അരുണിമ നിറച്ചീടൂ സോദരരേ ഹൃത്തിലും അനവദ്യസുന്ദരകാവ്യമായിത്തീർന്നീടൂ
അനർത്ഥച്ചുഴികളിൽ മുങ്ങിയ സോദരരിൽ!
അരുണിമ നിറച്ചീടൂ സോദരരേ ഹൃത്തിലും അനവദ്യസുന്ദരകാവ്യമായിത്തീർന്നീടൂ
അനർത്ഥച്ചുഴികളിൽ മുങ്ങിയ സോദരരിൽ!
അനർഗ്ഗളമൊഴുകുന്നൊരഴലിൻറെ പേമാരി
അനുപമലാവണ്യം നിറയുന്ന കാവ്യമായ് അണിയിച്ചൊരുക്കീടാനാശയും പേറി ഞാൻ
അലകൾ ഞൊറിയട്ടെ ഭാവനത്തിരകളിൻ!
അനുപമലാവണ്യം നിറയുന്ന കാവ്യമായ് അണിയിച്ചൊരുക്കീടാനാശയും പേറി ഞാൻ
അലകൾ ഞൊറിയട്ടെ ഭാവനത്തിരകളിൻ!
കണ്ണീരിന്നുപ്പലിഞ്ഞുവീണിന്നിതാ
കാവ്യത്തിരകളനുസ്യൂതം പുൽകിയെൻ കൺകളിലാനന്ദബാഷ്പമായൊഴുകീടാൻ
കാരുണ്യം വർഷിക്കാൻ തേങ്ങുന്നോരാത്മാവിൽ! '
''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി 10-10-2017
കാവ്യത്തിരകളനുസ്യൂതം പുൽകിയെൻ കൺകളിലാനന്ദബാഷ്പമായൊഴുകീടാൻ
കാരുണ്യം വർഷിക്കാൻ തേങ്ങുന്നോരാത്മാവിൽ! '
''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി 10-10-2017
No comments:
Post a Comment