Monday, December 4, 2017

എന്റെ വേദനകൾ...

എന്റെ വേദനകൾ നിങ്ങൾക്കു കഥാബീജങ്ങൾ മുളപ്പിക്കാനുള്ള മണ്ണുമാത്രം.
എൻറെ കണ്ണുനീർ നിങ്ങൾക്കാറാടുവാൻ ഒരുസരണിമാത്രം.

എൻറെ രോദനങ്ങൾ നിങ്ങളാസ്വദിക്കുന്നു സംഗീതക്കച്ചേരിയായി!
എൻറെ മൃതദേഹം നിങ്ങളുടെ സ്വപ്നങ്ങളുടെ കവാടത്തിൽ മുട്ടിവിളിക്കുന്നു!
ഗദ്ഗദത്താൽ മുറിഞ്ഞ എൻറെ വാക്കുകൾ ചിതറിവീണ താഴ്വാരത്തിൽ നിങ്ങൾ ആനന്ദനൃത്തം ചവിട്ടുന്നു!


എൻറെ ദു:ഖത്തിന്നാഴിയിലുയരുന്ന തിരകളെ നിങ്ങൾ എണ്ണിരസിക്കുന്നു!


എൻറെ വിഹ്വലതകളുടെ കനൽ നിങ്ങൾ ഊതിയൂതി ജ്വലിപ്പിക്കുന്നു!


എൻറെ കദനത്തിൻ കയങ്ങളിൽ നിങ്ങൾ മുത്തുച്ചിപ്പികളെ തേടുന്നു! 


എൻറെ ഹൃദയരക്തത്തിൽ മുക്കിയെ


എങ്കിലുമടക്കമാവാതെ നിങ്ങൾ രാത്രിയുടെ യാമങ്ങളിലൂടെ സഞ്ചരിക്കുന്നു,എൻറെ കുടൽമാല ഹാരമായണിയുവാൻ തക്കം പാർത്ത്!

No comments:

Post a Comment